കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നടക്കുന്ന താറ് മിക്സിങ്ങ് പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നതായി നാട്ടുകാർ
കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നടക്കുന്ന താറ് മിക്സിങ്ങ് വൻ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഈ വിഷയത്തിൽ അധികൃതർ ശ്രദ്ധിക്കണമെന്നും നാട്ടുകാർ പറഞ്ഞു.