ചേലേരി രിഫാഈ എജുക്കേഷന്‍ സെന്റര്‍ തിബ്‌യാന്‍ ഫിയസ്റ്റ സംഘടിപ്പിച്ചു


ചേലേരി :- ചേലേരി രിഫാഈ എജുക്കേഷന്‍ സെന്റര്‍ തിബ്‌യാന്‍ ഫിയസ്റ്റ സംഘടിപ്പിച്ചു. മയ്യില്‍ സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എം.പി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.വി അബ്ദുറഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.

അഷ്‌റഫ് ചേലേരി കീ നോട്ട് അവതരിപ്പിച്ചു. അബ്ദുല്ല സഖാഫി മഞ്ചേരി,മിദ്‌ലാജ് സഖാഫി, മുഹമ്മദ് മുസ്ലിയാർ വാഴയൂർ, ഫാഇസ് മര്‍സൂഖ് അമാനി, പി.ടി മൊയ്ദു മുസ്ലിയാർ, ഫാറൂഖ് മാണിയൂർ, പി.മുസ്തഫ ഹാജി, കെ.വി അനസ് , എന്നിവര്‍ സംസാരിച്ചു.

 എം.അബൂബക്കർ ഹാജി സമ്മാനവും കെ.അബ്ദുൽ ഖാദർ ഹാജി ക്യാഷ് അവാർഡ് വിതരണവും നിർവ്വഹിച്ചു. എ.പി ഷംസുദ്ധീന്‍ മുസ്ലിയാര്‍ സ്വാഗതവും ബി.സിദ്ധീഖ് നന്ദിയും പറഞ്ഞു. 


Previous Post Next Post