സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കൂടുന്നുവെന്ന് പോലീസ് റിപ്പോർട്ടുകൾ


കണ്ണൂർ :- കഴിഞ്ഞവർഷം സംസ്ഥാനത്ത് പ്രതിദിനം 7 സ്ത്രീകൾ ലൈംഗിക പീഡനത്തിന് ഇരയായെന്നു കണക്കുകൾ. ദിവസവും 52 പേർ മറ്റ് അതിക്രമങ്ങൾക്ക് ഇരയായെന്നും പോലീസിൻ്റെ കണക്കുകൾ പറയുന്നു. 8 വർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തും കഴിഞ്ഞ വർഷമാണ്. 18,976 കേസുകളാണ് രെജിസ്‌റ്റർ ചെയ്‌തത്. 8 സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും വർധിച്ചു. ദിവസവും 13 കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായി. കഴിഞ്ഞ വർഷം സംസ്‌ഥാനത്ത് രെജിസ്‌റ്റർ ചെയ്‌തത് 4,641 പോക്സോ കേസുകളാണ്. കുട്ടികൾക്കു നേരെയുള്ള മറ്റ് അതിക്രമങ്ങളുടെ പേരിൽ രെജിസ്‌റ്റർ ചെയ്‌തത്‌ 5,252 കേസുകളാണ്.

Previous Post Next Post