പയ്യാമ്പലത്ത് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു


കണ്ണൂർ :- സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിന് ഇടയിൽ പയ്യാമ്പലത്ത് തിരയിൽപ്പെട്ട് യുവാവ് മരിച്ചു. തൃശൂർ ചാവക്കാട് എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ അലിയുടെയും തിരുവത്ര താഴത്ത് ബീവിയുടെയും മകനായ അഫ്സൽ (20) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. കണ്ണൂരിൽ നടന്ന പരിപാടിക്ക് ഇവന്റ് മാനേജ്മെന്റ്റ്റ് ജോലിക്ക് എത്തിയത് ആയിരുന്നു.

ജോലി കഴിഞ്ഞ് സുഹൃത്തുക്കളുടെ കൂടെ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട അഫ്സലിനെ ഉടനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഴീക്കൽ കോസ്‌റ്റൽ പൊലീസ് ഇൻക്വസ്റ്റ‌് നടത്തി. സഹോദരങ്ങൾ: ഷഹല, അജ്‌മൽ, അൻസാഫ്.

Previous Post Next Post