തണ്ടപ്പുറം താമരവളപ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


മാണിയൂർ :- ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ചട്ടുകപ്പാറ ഡിവിഷനിലെ തണ്ടപ്പുറം താമരവളപ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി അംഗങ്ങളായ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ സ്വാഗതവും ടി.വി രാജു നന്ദിയും പറഞ്ഞു.





Previous Post Next Post