അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; അഴീക്കോടിൽ സ്‌കൂളുകൾക്ക് പിഴ ചുമത്തി


അഴീക്കോട് :- അഴീക്കോട് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് അഴീക്കോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ മീൻകുന്നിനും മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടതിന് അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ വൻകുളത്ത് വയലിനും 5000 രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കെട്ടിടത്തിന് പിറകിൽ കൂട്ടിയിട്ടതിന് വൻകുളത്ത് വയൽ സ്കൂളിന് സമീപത്തെ മിൽമ ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനും 5000 രൂപ പിഴ ചുമത്തി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, ശ്രീരാജ് എന്നിവർ പങ്കെടുത്തു .




Previous Post Next Post