ചേലേരി :- കോൺഗ്രസ് നേതാവും കൊളച്ചേരി ബേങ്ക് ജീവനക്കാരനുമായിരുന്ന മുണ്ടേരി ഗോവിന്ദന്റെ ഒന്നാം ചരമവാർഷികദിനം ചേലേരിമുക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് കെ.എം ശിവദാസൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് കെ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ , ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ സുകുമാരൻ , പി.കെ രഘുനാഥൻ , കെ.വി പ്രഭാകരൻ, എം.കെ അശോകൻ , സി.മനോജ് കുമാർ , എം.സി സന്തോഷ് കുമാർ ,ഇ.അശോകൻ, എം.രജീഷ് , കെ.പി മധുസൂദനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുടുംബാംഗങ്ങളും പങ്കെടുത്തു.