ചേലേരി :- കയ്യങ്കോട് വള്ളുവൻകടവ് റോഡിൽ ചീരൻ പീടികയ്ക്കടുത്തുള്ള കുന്ന് തകർന്നതിനാൽ വാഹനഗതാഗതം നിലയ്ക്കുന്നു. ഇതുവഴി സർവീസ് നടത്തുന്ന ഏക ബസ് ഇതുവഴിയുള്ള ഓട്ടം നിർത്തിയിട്ട് ഒരാഴ്ചയായി. ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ഇവിടേക്ക് വന്നിരുന്ന ബസിൽ കയറണമെങ്കിൽ നിലവിൽ ഒരു കിലോമീറ്ററോളം നടക്കണം. ഈ റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
2023-24 ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധയിലുൾപ്പെടുത്തി റോഡ് നവീകരണത്തിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും. ഇതിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിക്കുകയാണെന്നും വാർഡ് മെമ്പർ അറിയിച്ചു.