മുല്ലക്കൊടി ആയാർ മുനമ്പ് ഉറൂസിനോടനുബന്ധിച്ച് IRPC മയ്യിൽ സോണൽ കമ്മിറ്റിയുടെ സഹകരണത്തോടെ മുല്ലക്കൊടി ലോക്കൽ ഗ്രൂപ്പും മയ്യിൽ MMC ആശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി


മുല്ലക്കൊടി :- മുല്ലക്കൊടി ആയാർ മുനമ്പ് ഉറൂസിനോടനുബന്ധിച്ച് IRPC മയ്യിൽ സോണൽ കമ്മിറ്റിയുടെ സഹകരണത്തോടെ മുല്ലക്കൊടി ലോക്കൽ ഗ്രൂപ്പും മയ്യിൽ MMC ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രൂപ്പ് കൺവീനർ എം.കെ രാജീവൻ്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 MMC Hospital ലെ Dr. സച്ചിൻ എം.വി, മാനേജർ സജീർ, IRPC സോണൽ കൺവീനർ കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു. കെ.ദാമോദരൻ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ 300 പേർക്ക് സൗജന്യ ബി.പി , ഷുഗർ പരിശോധന നടത്തി. Dr. സച്ചിൻ എം.വി രോഗികളെ പരിശോധിച്ചു. ഉറൂസിനോടനുബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിലായി IRPC നടത്തുന്ന കുടിവെള്ള വിതരണവും നടത്തി.








Previous Post Next Post