കമ്പിൽ :- പറവകൾക്കൊരു പാനപാത്രം പരിപാടിയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രാധാനാധ്യാപിക പി.എസ് ശ്രീജയുടെ അധ്യക്ഷതയിൽ ജെ.ആർ.സി ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു
ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസം ജില്ലയിൽ അമ്പതിനായിരം പാനപാത്രങ്ങൾ സ്ഥാപിക്കും. ചടങ്ങിൽ ജെ.ആർ.സി ഉപജില്ലാ കോഡിനേറ്റർ അശോകൻ പി.കെ , പ്രമോദ് പി.ബി, ശരണ്യ.കെ, അഫ്സൽ.കെ, അരുൺ.സി , ശ്രീനിഷ് എം.വി തുടങ്ങിയവർ സംസാരിച്ചു.