KSKTU ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും കുറ്റ്യാട്ടൂർ പഞ്ചായത്ത് തല സംഗമം നടന്നു


കുറ്റ്യാട്ടൂർ :- കേന്ദ്ര സർക്കാറിൻ്റെ പകപോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന് KSKTU ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെയും ദളിത് ആദിവാസി വിഭാഗങ്ങളുടെയും കുറ്റ്യാട്ടൂർ പഞ്ചായത്ത് തല സംഗമം 'പാവങ്ങളുടെ പടയണി' കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ നടന്നു.

KSKTU ജില്ലാ കമ്മിറ്റി അംഗം എം.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി പവിത്രൻ കെ.നാണു എൻ പത്മനാഭൻ എന്നിവർ സംസാരിച്ചു. കണിയത്ത് മുകുന്ദൻ സ്വാഗതം പറഞ്ഞു.

Previous Post Next Post