NSS കരയോഗം മയ്യിലിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം നടത്തി


മയ്യിൽ :- NSS കരയോഗം മയ്യിലിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കരയോഗം പ്രസിഡണ്ട് ആർ.ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ: എം.എം ഷജിത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പുതുതായി ചാർജടുത്ത താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ഷജിത്തിനെയും , സെക്രട്ടറി ചന്ദ്ര ബാബുവിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. കെ.പി ഭാർഗ്ഗവിയമ്മ, പി.കെ ചന്ദ്രമതിയമ്മ എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.

പുതിയ ഭാരവാഹികൾ

 പ്രസിഡണ്ട് - എ.കെ ബാലൻ നമ്പ്യാർ

സെക്രട്ടറി - കെ.ടി പത്മനാഭൻ നമ്പ്യാർ

താലൂക്ക് ഭരണസമിതി അംഗങ്ങൾ :- രാധാകൃഷ്ണൻ ടി.വി , ആർ.ദിവാകരൻ, ചന്ദ്രശേഖരൻ കെ.പി 

വനിതാ സമാജം :- പ്രസിഡൻ്റ് - ഉഷാകുമാരി കെ.കെ 

സെക്രട്ടറി - പി.വി കോമളവല്ലി. 


Previous Post Next Post