സ്കൂൾ പാചക തൊഴിലാളികൾക്ക് 16.31 കോടി അനുവദിച്ചു


തിരുവനന്തപുരം :- സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതനം നൽകാൻ സർക്കാർ 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരി മാസത്തെ പ്രതിഫലമാണ് നൽകാനുള്ളത്. പദ്ധതിക്കുള്ള കേന്ദ്രവിഹിതമായ 284 കോടി രൂപയിൽ 178 കോടി മാത്രമാണ് ലഭിച്ചതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 

ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ 138.88 കോടി രൂപ നൽകിയതായി സർക്കാർ അറിയിച്ചു. പാചകച്ചെലവായി കഴിഞ്ഞമാസം 19.82 കോടി രൂപ നൽകിയിരുന്നു. 

Previous Post Next Post