പരസ്യം ഫ്ലെക്‌സിൽ വേണ്ട ; ഉത്തരവ് കർശനമായി നടപ്പാക്കണം - ഹൈക്കോടതി


കൊച്ചി :- പരസ്യപ്രചാരണത്തിന് പി.വി.സി ഫ്ലെക്സ് അടക്കമുള്ളവ ഉപയോഗിക്കുന്നത് വിലക്കി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹർജിയിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് നിർദേശം.

ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ജസ്റ്റിസ് വി.ജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിഷയം മെയിൽ വീണ്ടും പരിഗണിക്കും.

Previous Post Next Post