കൊളച്ചേരി :- ബിഹൈൻഡ് ദി കർട്ടൻ കണ്ണൂരിന്റെ എട്ടാമത് സംസ്ഥാന പുരസ്കാര സമർപ്പണവും ഏകപാത്ര നാടകങ്ങളും മാർച്ച് 27 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്കിലെ മുല്ലക്കൊടി കോ- ഓപ്പ് റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ച്ച് നടക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സിനിമ നടൻ പി.പി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, പത്മശ്രീ ഇ.പി നാരായണൻ പെരുവണ്ണാൻ തുടങ്ങിയവർ മുഖ്യാതിഥിയാകും. മുല്ലക്കൊടി കോ- ഓപ്പ് റൂറൽ ബേങ്ക് പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് , സിനിമാ സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ കലോത്സവ പ്രതിഭകളെ അനുമോദിക്കും.
രാത്രി 9 മണിക്ക് സുജാത ജന നേത്രി അവതരിപ്പിക്കുന്ന 'അവൾ നിലാവായിരുന്നു' ഏകപാത്രനാടകം അരങ്ങേറും. തുടർന്ന് റൂട്ട് ഇന്ത്യ സ്റ്റേജ് അവതരിപ്പിക്കുന്ന 'നിലാവ് വഴികളിലെ നിഴൽ കുത്തുകൾ ' അരങ്ങേറും. ഡോ: വി എൻ സന്തോഷ് കുമാർ അവതരണം നടത്തും. ചടങ്ങിൽ വി.വി മോഹനൻ മയ്യിൽ, ബിജു ഇരിണാവ്, സനൽ കണ്ടെത്തു തുടങ്ങിയവർ പങ്കെടുക്കും