കുറ്റ്യാട്ടൂരിൽ മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി അപകടം ; തൊഴിലാളിക്ക് രക്ഷകനായി ഷിനോജ്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ബസാറിൽ റേഷൻ കടയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം മുറിക്കുന്നതിന് ഇടയിൽ കഴുത്തിൽ കയർ കുടുങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ അതിസാഹസികമായി മരത്തിൽ കയറി രക്ഷിച്ച് ഷിനോജ് മടപ്പുരക്കൽ മാതൃകയായി.

മയ്യിൽ കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനും കുറ്റ്യാട്ടൂർ വേശാല സ്വദേശിയുമാണ് ഷിനോജ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആണ് സംഭവം. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയ ഷിനോജിനെ നാട്ടുകാരും സഹപ്രവർത്തകരും അഭിനന്ദിച്ചു.

Previous Post Next Post