കാട്ടാമ്പള്ളി ബാലൻ കിണറിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു


കാട്ടമ്പള്ളി :- കാട്ടാമ്പള്ളി ബാലൻ കിണറിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു. ബാലൻ കിണർ ഫിദ ഗോൾഡിന് സമീപത്തെ അൽ ക്യുമർ മൻസിലിലെ എം.അബ്‌ദുൾ മുനവിറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. നാല് പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്  

വീടിനു മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയാണ് പരാതിക്കാരന്റെ മാതാവ് കിടക്കുന്ന മുറിയിലെ കബോർഡിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുകാർ വീടുപൂട്ടി  പുറത്തുപോയ സമയത്തായിരുന്നു കവർച്ച.   പരാതി നൽകിയതിനെ തുടർന്ന് വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Previous Post Next Post