പള്ളിപ്പറമ്പ് :- ജൽജീവൻ മിഷന്റെ ഭാഗമായി വാട്ടർ അതോറിറ്റി പുതുതായി സ്ഥാപിച്ച പൈപ്പുകളിൽ ഗുണനിലവാരമില്ലാത്തത് ഉപയോഗിച്ചതായി സംശയിക്കുന്നു എന്ന് INC വാരിയേഴ്‌സ് പള്ളിപ്പറമ്പ് നടത്തിയ ഓൺലൈൻ മീറ്റിൽ ആരോപിച്ചു.
കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരന്തരം പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുകയും റോഡുകളിൽ കുഴികൾ രൂപപ്പെടുകയും നിത്യ സംഭവമാവുകയാണ്. ഇതിൽ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടാവാൻ സാധ്യത ഉള്ളതിനാൽ ബന്ധപ്പെട്ടവർ അന്വേഷിച്ചു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്രൂപ്പ് അഡ്മിൻമാരായ റാഫി പറമ്പിൽ, ഇബ്രാഹിം വളക്കൈ, അമീർ. എൽ,. മുക്തഫ്. ടി.പി തുടങ്ങി നിരവധി പേർ പങ്കെടുത്തു.