ചക്കരക്കൽ :- വെബ്സൈറ്റ് വഴി ലോണിന് അപേക്ഷിച്ച ചക്കരക്കൽ സ്വദേശിക്ക് 68,867 രൂപ നഷ്ടപ്പെട്ടതായി പരാതി. പ്രോസസിങ് ഫീസ് എന്നാ വ്യാജേന തട്ടിപ്പുകാർ പണം കൈക്കലാക്കി എന്നാണ് പരാതി.
ഫെയ്സ് ബുക്കിൽ 5000 രൂപ സമ്മാനം ലഭിക്കുമെന്ന വ്യാജ പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് സ്വദേശിക്ക് 4,997 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്.