കമ്പിൽ :- പന്ന്യങ്കണ്ടി സാന്ത്വനം സെന്റർ വാട്സാപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 72 നിർധനരായ കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. പാലത്തുങ്കര എം.മുഹമ്മദ് സഅദി തങ്ങൾ വിതരണം ചെയ്തു.
പരിപാടിയിൽ അഹ്മദ് ഫിറോസ് സഅദി , ശിഹാബ് സഅദി , ടി.കെ സഈദ്, KMP അഷ്ഫ്, ശുഹൈബ് , ശമീർ, നൗഷാദ്, സുബർ, മിഖ്ദാദ്, മുഹമ്മദ് ജു സൈർ, ശുഹെൽ തുടങ്ങിയവർ പങ്കെടുത്തു.
നേരിയ അരി, ചായപ്പൊടി, പഞ്ചസാര, അരിപ്പെടി ,ഈത്തപ്പഴം, മൈദ ,ഓയിൽ ,മസാലപ്പൊടി ,മുളക്പൊടി ,മല്ലിപ്പൊടി, ഉള്ളി, വെളുത്തുള്ളി, RKG, മുതലായവ അടങ്ങിയ 1500 രൂപയുടെ ഭക്ഷണ കിറ്റുകളാണ് വീടുകളിൽ എത്തിച്ചു നൽകിയത്. സൗജന്യ മെഡിസിൻ മെഡിക്കൽ കാർഡ് , ചികിത്സ വിദ്യാഭ്യാസ സഹായം , രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണ കേന്ദ്രം തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പന്ന്യങ്കണ്ടി സാന്ത്വനം സെൻ്റർ നടത്തുന്നുണ്ട്.