മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി


ഇരിട്ടി :- മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി. തന്ത്രിമാരായ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ തുടങ്ങിയത്. സാംസ്ക‌ാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, നടി മഞ്ജു വിജേഷ്, നിർമാതാവ് അമർ രാമചന്ദ്രൻ, മലബാർ ദേവസ്വം തലശ്ശേരി ഏരിയ ചെയർമാൻ ടി.കെ സുധി, ഡിവിഷൻ അസിസ്‌റ്റൻ്റ് കമ്മിഷണർ എൻ.ഷാജി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ എം.മനോഹരൻ, ആഘോഷ കമ്മിറ്റി ചെയർമാൻ സരസിജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കളരി ഗുരുക്കന്മാരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു.

ഇന്ന് രാവിലെ നാമജപാർച്ചന, വൈകിട്ട് 5ന് തായമ്പക, 6.15ന് നൃത്തസന്ധ്യ, 7.15 മുതൽ ഭക്തിഗാന സന്ധ്യ എന്നിവ അരങ്ങേറും. നാളെ 9 മുതൽ സംഗീതക്കച്ചേരി, നൃത്താർച്ചന, 5ന് കേളി, രാത്രി 9.30 വരെ കുച്ചിപ്പുഡി, ഭരതനാട്യം, തിരുവാതിര, കോൽതിരുവാതിര എന്നിവ നടക്കും. കൈകൊട്ടിക്കളി ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ ചടങ്ങുകളും കലാ - സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. 24ന് രാവിലെ ആറാട്ടുബലി, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ഉച്ചപ്പൂജ, ശ്രീഭൂതബലി എന്നിവയോടെ സമാപിക്കും.

Previous Post Next Post