ചേലേരി :- വൈഭവ് എഡ്യൂക്കേഷണൽ ട്രസ്റ്റും സങ്കൽപ്പ് ഐ.എ.എസ് കേരളയും സംയുക്തമായി സങ്കൽപ്പ് ഐ.എ.എസ് കേരളയുടെ ചെയർമാനായിരുന്ന ജി.കെ പിള്ള അനുസ്മരണവും ഛായാചിത്ര അനാച്ഛാദനവും ചേലേരി ഈശാനമംഗലം IAS സങ്കൽപ് അക്കാദമിയിൽ വെച്ച് നടന്നു.
ഛായാചിത്ര അനാച്ഛാദനം അനില ജി.കെ പിള്ളയും അനുസ്‌മരണം പാലക്കാട് ആർഎസ്എസ് വിഭാഗ് സംഘ ചാലക് വി.കെ സോമസുന്ദരവും നിർവഹിച്ചു. സങ്കൽപ് ഐഎഎസ് കേരള രക്ഷാധികാരി അഡ്വ:കെ.കെ ബാലറാം അധ്യക്ഷത വഹിച്ചു.