ആനക്കൈമാറ്റത്തിന് അനുമതിയായി


തൃശ്ശൂർ :- അയൽസംസ്ഥാനങ്ങളിൽനിന്ന് ആനകളെ എത്തിക്കാൻ ഉപകരിക്കുന്നവിധം ആനക്കൈമാറ്റത്തിന് അനുമതിയായി. ഉടമസ്ഥതാ സർട്ടിഫിക്കറ്റുള്ള ഏത് ആനയെയും എവിടേക്ക് വേണമെങ്കിലും കൈമാറാം. വ്യാഴാഴ്ച്‌ചയാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ആനയെ രജിസ്റ്റർ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററാണ് അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടർ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.

1972-ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങളാണ് ഇപ്പോൾ ഒരുങ്ങുന്നത്.

Previous Post Next Post