രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിഷുവിനുമുമ്പ് വിതരണം ചെയ്യും


തിരുവനന്തപുരം :- കുടിശ്ശികയായതിൽ രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിഷുവിനുമുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ. 3200 രൂപവീതം 55 ലക്ഷത്തോളം കുടുംബാംഗങ്ങൾക്ക് ലഭിക്കും.

ഒരുമാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. പണം ശനിയാഴ്ചയോടെ ഗുണഭോക്താക്കളുടെ കൈകളിൽ എത്തിത്തുടങ്ങും. മാർച്ചു മാസം കൂടി കണക്കിലെടുത്താൽ ഇനി നാലുമാസത്തെ പെൻഷൻ കുടിശ്ശികയാണ്. രണ്ടുമാസത്തെ പെൻഷന് 1700 കോടിരൂപ വേണം. പെൻഷൻ നൽകാൻ സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.

Previous Post Next Post