തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവം സമാപിച്ചു


കണ്ണൂർ :- ആറാട്ടെഴുന്നള്ളത്തോടെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവം സമാപിച്ചു. മൂന്ന് ആനകളുടെ അകമ്പടിയോടെ ആറാട്ടുകടവിലേക്ക് നടന്ന യാത്ര ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു.

വിവിധ വഴികളിലൂടെ യാത്രചെയ്ത് പയ്യാമ്പലം കടപ്പുറത്തെത്തിച്ചേർന്നു. ഇവിടെ നടന്ന കർമങ്ങൾക്കുശേഷം രാത്രി വൈകി ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് കൊടിയിറക്കൽ കർമം നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ ക്ഷേത്രത്തിൽ പ്രസാദസദ്യയുണ്ടാകും.


Previous Post Next Post