കണ്ണൂർ :- ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഹനങ്ങള്‍ വിതരണം ചെയ്തു. ഇന്‍സുലേറ്റഡ് വെഹിക്കിള്‍, ത്രീവീലര്‍ വിത്ത് ഐസ് ബോക്‌സ്, ടൂവീലര്‍ വിത്ത് ഐസ് ബോക്‌സ് എന്നിവയുടെ വിതരണ ഉദ്ഘാടനം കെ.വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു.
അരയക്കണ്ടിപ്പാറയില്‍ നടന്ന പരിപാടിയില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന എന്നിവര്‍ പങ്കെടുത്തു.