മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് അഞ്ചാമത്തെ മത്സരത്തിൽ എയ്സ് ബിൽഡേഴ്‌സ് മയ്യിൽ നാഷണൽ സ്റ്റോൺ പാർക്ക് പാടിക്കുന്നിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. ലോക പഞ്ചഗുസ്തി വെള്ളി മെഡൽ ജേതാവ് പ്രിയ പ്രമോദ് ദ്ഘാടനം ചെയ്തു. ആർ അജയൻ അധ്യക്ഷത വഹിച്ചു. ഇന്നത്തെ മത്സരത്തിൽ എയ്സ് ബിൽഡേഴ്‌സ് മയ്യിൽ താരം വൈഷ്ണവ് സുരേഷിനെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.
കൺവീനർ ബാബു പണ്ണേരി, ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, രാജു പപ്പാസ്, സി.പ്രമോദ്, കെ.ഒ ധനഞ്ജയൻ എന്നിവർ സംസാരിച്ചു. മധുസൂദനൻ കെ.വി സ്വാഗതവും ഷിബു മാസ്റ്റർ നന്ദിയും പറഞ്ഞു.