പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഗാസയിൽനിന്നുള്ള റംസാൻ ചിത്രങ്ങൾ കാണുകയായിരുന്നു ; തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ, പരി മിതമായ വിഭവങ്ങൾക്കുമുന്നിൽ, അസ്തമയം കാത്തിരിക്കുന്ന ഒരു കുടുംബം. താത്കാലികമായി വലിച്ചുകെട്ടിയ തമ്പുകൾക്ക രികെ തോരണങ്ങൾ പിടിപ്പിക്കുന്ന ഒരു കുട്ടി. മുറിപ്പാടുകൾനിറ ഞ്ഞ അവന്റെ മുഖത്ത് നിശ്ചയദാർഢ്യത്തോടെയുള്ള പുഞ്ചിരി. എല്ലാം നിലംപൊത്തിക്കഴിഞ്ഞ തെരുവിൻ്റെ പശ്ചാത്തലത്തിൽ അല്ലാഹുവിനുമുന്നിൽ സാഷ്ടാംഗം നമിക്കുന്ന ഒരുപറ്റം ജനങ്ങൾ. ഏതുനിമിഷവും ചീറിയെത്തിയേക്കാവുന്ന ഒരു മിസൈൽ ഒരു കാളലായി മനസ്സിലുണ്ട്. അവരാരും പക്ഷേ, അതേപ്പറ്റി തെല്ലും ആശങ്കാകുലരല്ലെന്നു തോന്നുന്നു. ആളുകൾക്ക് ഇത്ര വിപദി ധൈര്യം കൈവരുന്നതെങ്ങനെ.
ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണം ആറാംമാസ ത്തിലേക്ക് കടക്കുകയാണ്. കുട്ടികളും സ്ത്രീകളുമടക്കം നിരപരാധി കളായ പതിനായിരങ്ങൾ മരിച്ചുവീണു. വിവേചനരഹിതമായി തൊടുത്തുവിട്ട റോക്കറ്റുകൾ ലോകത്തെ ഏറ്റവും സാന്ദ്രതയേ റിയ നഗരങ്ങളിലൊന്നായിരുന്ന ഗാസയെ നിശ്ശേഷം നശിപ്പിച്ചു കഴിഞ്ഞു. അവശ്യവസ്തുക്കളുടെയും അടിസ്ഥാനസൗകര്യങ്ങളു ടെയും അഭാവം തീർക്കുന്ന പ്രതിസന്ധി വേറെ. ഇനിയും എത്ര നാൾ തുടർന്നെങ്കിലാണ് ഈ നരനായാട്ടിന് ഒരന്ത്യമാവുക? മാന വികമെന്നും സാർവദേശീയമെന്നുമൊക്കെ നാം വിശ്വസിച്ചുപോ ന്നിരുന്ന മൂല്യങ്ങൾ ഇത്ര അന്തഃസാര ശൂന്യമായിരുന്നുവെന്നോ?
നിഷ്ഠൂരമായ ഹിംസയുടെ അധ്യായങ്ങൾ ലോകം പലതവണ താണ്ടിയിട്ടുള്ളതാണ്. ലോകയുദ്ധങ്ങളെപ്പറ്റിയും വംശഹത്യക ളെ സംബന്ധിച്ചും വായിച്ചറിയുമ്പോൾ, ഇതെല്ലാം നാമെന്നേ പിന്നിട്ടുകഴിഞ്ഞുവെന്ന, ഇതിൽനിന്നെല്ലാം പാഠംപഠിച്ച ഒരു ലോകമാണ് നമുക്കുള്ളതെന്നൊരു ബോധ്യം ഒരു സൈര്യമാ യി കൂടെയുണ്ടായിരുന്നു. ആ തിരിച്ചറിവിലാണ് ഗാസ ഒരു വ്ര ണമായി പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നത്.