തില്ലങ്കേരി :- ഓട്ടോ ടാക്സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ കണ്ണൂർ ചെറുകുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) ആണ് മരണപ്പെട്ടത്. ഇന്ന് ചൊവ്വാഴ്ച രാവിലെ തില്ലങ്കേരി കാവുമ്പടിക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
നൂഞ്ഞേരി വടക്കേമൊട്ടയിൽ ഖത്തീബായി ജോലി ചെയ്തിരുന്നു.