കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വാർഷികാഘോഷത്തിന് ഇന്ന് സമാപനം


കൊളച്ചേരി :- കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വാർഷികാഘോഷം ധ്വനിതരംഗം - 24 സമാപനവും കലാസന്ധ്യയും ഇന്ന് മാർച്ച്‌ 31 വൈകുന്നേരം 6 മണി മുതൽ നടക്കും. വൈകുന്നേരം 6 മണിക്ക് ബട്ടർഫ്ലൈ ഗാർഡൻ പ്രീ സ്കൂൾ കൊളച്ചേരി സെൻട്രൽ , പാടിയിൽ അംഗൻവാടിയിലെയും കുട്ടികളുടെ ഡാൻസ് പ്രോഗ്രാം അരങ്ങേറും. വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനം സ്വാഗതസംഘം ചെയർമാൻ പി പി കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശിവദാസ് കണ്ണൂർ മുഖ്യാതിഥിയാകും.

തുടർന്ന് കൊളച്ചേരി കലാഗ്രാമം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, അശോകൻ പെരുമാച്ചേരി അവതരിപ്പിക്കുന്ന കരാട്ടെ പ്രദർശനം, സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകം കളിയില്ലാക്കളി, മദേഴ്സ് ഫോറം അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ, സ്കിറ്റുകൾ, സംഗീത ശില്പങ്ങൾ എന്നിവ അരങ്ങേറും.

Previous Post Next Post