കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രം ഉത്സവത്തിന് കൊടിയേറി


കണ്ണൂർ :- കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി വെങ്ങിലോട്ടില്ലം ഗിരീഷ് നമ്പൂതിരി കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 8 മുതൽ നാരായ ണീയ പാരായണം, ഉച്ചയ്ക്ക് 12ന് മുത്തപ്പനെ മലയിറക്കൽ, 12.30 മുതൽ ഊട്ടുസദ്യ, വൈകിട്ട് 4ന് മുത്തപ്പൻ വെള്ളാട്ടം, രാത്രി 8ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, തിരുവാതിര, സിനിമാറ്റിക് ഡാൻസ്.

നാളെ മാർച്ച്‌ 2 ന് ഉച്ചയ്ക്ക് 1നും 2നും മധ്യേ മുത്തപ്പനെ മലയിറക്കൽ, വൈകിട്ട് 4ന് മുത്തപ്പൻ വെള്ളാട്ടം, 5ന് ഗുളികൻ വെള്ളാട്ടം, രാത്രി 8.30ന് കാഴ്‌ച വരവ്, 11ന് കളിക്കപ്പാട്ട്, തുടർന്ന് സ്റ്റേഷൻ പരിസരത്തെ റെയിൽവേ മുത്തപ്പൻ ആരൂഡ ക്ഷേത്രത്തിൽ നി ന്നും കലശം വരവ്, സമാപന ദിവസമായ മാർച്ച്‌ 3ന് പുലർച്ചെ മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പന എന്നിവ നടക്കും.

Previous Post Next Post