കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

 



ന്യൂഡൽഹി :-ലോക്സ‌ഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സി വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.


തൃശ്ശൂരിൽ കെ. മുരളീധരനും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും വടകരയിൽ ഷാഫി പറമ്ബിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.


കോൺഗ്രസ് സ്ഥാനാർഥികൾ:


തിരുവനന്തപുരം - ശശി തരൂർ


ആറ്റിങ്ങൽ - അടൂർ പ്രകാശ്


പത്തനംതിട്ട - ആന്റോ ആന്റണി


മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്


ആലപ്പുഴ - കെ.സി. വേണുഗോപാൽ


ഇടുക്കി - ഡീൻ കുര്യക്കോസ്


എറണാകുളം -ഹൈബി ഈഡൻ


ചാലക്കുടി - ബെന്നി ബഹനാൻ


തൃശ്ശൂർ - കെ. മുരളീധരൻ


ആലത്തൂർ - രമ്യ ഹരിദാസ്


പാലക്കാട് -വി.കെ. ശ്രീകണ്ഠൻ


കോഴിക്കോട് - എം.കെ. രാഘവൻ


വടകര - ഷാഫി പറമ്ബിൽ


വയനാട് - രാഹുൽ ഗാന്ധി


കണ്ണൂർ - കെ. സുധാകരൻ


കാസർകോട് - രാജ്മോഹൻ ഉണ്ണിത്താൻ


യു.ഡി.എഫ് ഘടകകക്ഷികളായ മുസ്ല‌ിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോൺഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിൻ്റെ മലപ്പുറം സീറ്റിൽ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്‌ദുൽ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റിൽ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റിൽ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.

കേരളം, ഛത്തീസ്‌ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

Previous Post Next Post