ചട്ടുകപ്പാറ :- പയ്യാമ്പലത്ത് CPM നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ ,കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് കഴിഞ്ഞദിവസം വികൃതമാക്കിയ നിലയിൽ കണ്ടത്.
പ്രകടനത്തിന് ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ , ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.