വിവാഹ സൽക്കാരദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കട്ടോളി :- കട്ടോളിയിലെ പന്നേൻ രജനിയുടെയും തരിയേരിയിലെ കെ.നാരായണന്റെയും വിവാഹത്തിന്റെ ഭാഗമായി നടന്ന സൽക്കാരത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക സി.പി.ഐ.എം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഐ.ആർപി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കുമാർ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post