കണ്ണാടിപ്പറമ്പ് :- നാറാത്ത് പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അഷ്കർ കണ്ണാടിപ്പറമ്പ് അധ്യക്ഷനായി.
ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി കെ.സുധാകരൻ, രജിത്ത് നാറാത്ത് പി.വി അബ്ദുല്ല മാസ്റ്റർ, സി.പി റഷീദ്, കബീർ കണ്ണാടിപ്പറമ്പ്, മോഹനാംഗൻ, ജയചന്ദ്രൻ മാസ്റ്റർ , പി.പി സുബൈർ, സി.കുഞ്ഞഹമ്മദ് ഹാജി, പി.ദാമോദരൻ മാസ്റ്റർ, ബാലകൃഷണൻ മാസ്റ്റർ, ബിജു ഉമ്മർ, പി.വി മുഹമ്മദ്, കെ.കെ ഷിനാജ്, എംടി മുഹമ്മദ് , സി.ആലികുഞ്ഞി സംസാരിച്ചു.
അഷ്ക്കർ കണ്ണാടിപ്പറമ്പ് ചെയർമാനും കുഞ്ഞഹമ്മദ് മാസ്റ്റർ കൺവീനറുമായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.