കുറ്റ്യാട്ടൂർ :- തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ച സ്ഥലം സ്ഥാനാർഥി കെ.സുധാകരൻ സന്ദർശിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.സുധാകരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, യുഡിഎഫ് ചെയർമാൻ ഹാഷിം എളമ്പയിൽ, കൺവീനർ വി.പദ്മനാഭൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് പി.കെ വിനോദ്, എൻ.പി ഷാജി, യൂസുഫ് പാലക്കൽ, സി.വി വിനോദ്, നവീൻ, രാജേഷ്, പ്രകാശൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.