പാമ്പുരുത്തി :- കണ്ണൂർ പാർലമെന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സുധാകരനെ വിജയിപ്പിക്കുന്നതിന് വേണ്ടി പാമ്പുരുത്തി ബൂത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ പാമ്പുരുത്തി ലീഗ് ഓഫീസിൽ നടന്നു. കൺവെൻഷൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.ആദം ഹാജി അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൾ അസീസ്, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എം.കെ സുകുമാരൻ, ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ സലാം, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.താഹിറ, എം.എം അമീർ ദാരിമി, കെ.സി മുഹമ്മദ് കുഞ്ഞി, സുനിത അബൂബക്കർ, എം.അബ്ദുള്ള, സി.പി സിദ്ധീഖ്, വി.ടി അബൂബക്കർ എന്നിവർ സംസാരിച്ചു .
തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി 101അംഗ കമ്മിറ്റിക്ക് രൂപം നൽകി. ബൂത്ത് കമ്മിറ്റി ചെയർമാനായി എം.പി അബ്ദുൽ കാദറിനേയും കൺവീനറായി എം.അബൂബക്കർ അൽഫയേയും തെരഞ്ഞെടുത്തു,