മദ്യപിച്ച് ഡ്യൂട്ടി ; KSRTC യിൽ പിടിയിലായത് 137 പേർ


തിരുവനന്തപുരം :- കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തി പിടിയിലായവരുടെ എണ്ണം 137 ആയി. ഈ മാസം ഒന്നു മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ 73 പേർ ഡ്രൈവർമാരാണ്. 137 പേരിൽ 97 പേർ സ്‌ഥിരം ജീവനക്കാരാണ്.

ഇവരെ സസ്പെൻഡ് ചെയ്തു. താൽക്കാലിക ജീവനക്കാരായ 40 പേരെ സർവീസിൽ നിന്നും നീക്കി. കെഎസ്ആർടിസിക്ക് പിന്നാലെ സ്വകാര്യ ബസുകളിലും കഴിഞ്ഞ ദിവസം പരിശോധന തുടങ്ങി. 1000 ബസുകളിൽ 2 ദിവസങ്ങളിലായി പരിശോധന നടത്തിയെങ്കിലും ഒരാളും മദ്യപിച്ചതായി കണ്ടെത്തിയില്ല.

Previous Post Next Post