മയ്യിൽ :- മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1995 SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ 'തിരികെ 95' - ന്റെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം മയ്യിൽ ഉത്രാടം ടൈലറിംഗ് & കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ചെയർമാൻ സന്തോഷ് കെ.വി, കൺവീനർ രസിത.എ തുടങ്ങിയവർ നേതൃത്വം നൽകി. മുഹ്താർ നിരത്തു പാലം നന്ദി പറഞ്ഞു. ഈ വർഷത്തെ പൂർവ വിദ്യാർത്ഥി സംഗമം ഏപ്രിൽ 7നു വിസ്മയ അമ്യുസ്മെന്റ് പാർക്കില്‍ വെച്ച് നടക്കും.