ഊട്ടി പുഷ്‌പമേളയുടെ തീയതി മാറ്റി ; മേയ് പത്തുമുതൽ 20 വരെ


ഊട്ടി :- ലോകപ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് പത്തു മുതൽ 20-വരെ ആയിരിക്കുമെന്ന് നീലഗിരി കളക്ടർ എം.അരുണ അറിയിച്ചു. മേയ് 17-ന് തുടങ്ങി 22 വരെ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ലോകസഭാ തിരഞ്ഞെടുപ്പു കാരണം പച്ചക്കറിമേള, പനിനീർപ്പൂ മേള, സുഗന്ധദ്രവ്യ മേള എന്നിവ റദ്ദുചെയ്തിരുന്നു.

ഊട്ടി സസ്യോദ്യാനത്തിൽ പുഷ്പമേളയും കൂനൂർ സിംസ് പാർക്കിൽ പഴങ്ങളുടെ മേളയും നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇപ്പോൾ സഞ്ചാരികൾ ഊട്ടിയിലേക്ക് ഒഴുകിയെത്തുന്നതിനാൽ പുഷ്പമേള നേരത്തേ തുടങ്ങാൻ തീരുമാനിക്കയായിരുന്നു. 126- ാമത് പുഷ്പമേളയാണ് ഈവർഷം നടക്കുന്നത്. ഇതാദ്യമായാണ് പുഷ്പമേള പത്തു ദിവസം നടക്കുന്നത്.

Previous Post Next Post