കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം ഏപ്രിൽ 22,23,24 തീയതികളിൽ നടക്കും.
ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 4.30ന് കരിങ്കൽക്കുഴി അയ്യപ്പഭജന മഠത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 6.30ന് ദീപപ്രോജ്ജ്വലനം. സാംസ്കാരിക സന്ധ്യ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ഉദ്ഘാടനം ചെയ്യും. 7.30 ന് വാദ്യരത്നം പെരുതടി മുരളീധരമാരാരുടെ നേതൃത്വത്തിൽ 51 കലാകാരന്മാർ പങ്കെടുക്കുന്ന അരയാൽ തറമേളം, തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും അരങ്ങേറും.
ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ പ്രധാന പൂജകളും വഴിപാടുകളും, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം നേരം 6.30 ന് തായമ്പക , തുടർന്ന് കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറും.
ഏപ്രിൽ 24 ബുധനാഴ്ച മഹോത്സവ ദിനത്തിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 4 മണിക്ക് കേളി, പഞ്ചവാദ്യം, തിരുനൃത്തം. തുടർന്ന് വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.