പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും സ:അറാക്കൽ കുഞ്ഞിരാമൻ ചരമവാർഷികദിനാചരണവും മെയ്‌ 4 ന്


കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും സ:അറാക്കൽ കുഞ്ഞിരാമൻ ചരമവാർഷികദിനാചരണം മെയ് 4 ശനിയാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന, വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ അനുസ്മരണ സമ്മേളനം. റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും.

CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. CPIM സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജൻ, CPI ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ, CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.

Previous Post Next Post