വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 500 മെഗാവാട്ട് കൂടുതൽ വൈദ്യുതി വാങ്ങും


തിരുവനന്തപുരം :- താത്കാലികമായി 500 മെഗാവാട്ട് കൂടുതൽ വാങ്ങി സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. ഇതിനായി വിളിച്ച ടെൻഡറിൽ 11 കമ്പനികൾ പങ്കെടുത്തു. ടെൻഡർ 12-ന് തുറക്കും. ഈമാസം 15 മുതൽ മേയ് 31 വരേക്കാണ് വൈദ്യുതി അധികം വാങ്ങുന്നത്.

കടുത്തവേനലും തിരഞ്ഞെടുപ്പും കാരണം കമ്പനികൾ വൈദ്യുതിവില കൂട്ടാനാണ് സാധ്യത. അങ്ങനെവന്നാൽ ബോർഡിന്റെ അധികച്ചെലവ് ക്രമാതീതമായി കൂടും. ജനം ഇതെല്ലാം സർച്ചാർജായും നൽകേണ്ടിവരും. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ ചട്ടലംഘനത്തിന്റെ പേരിൽ റദ്ദാക്കിയതാണ് കൂടിയ വിലയ്ക്ക് വൈദ്യുതിവാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്. ഉപഭോഗം കൂടിയതോടെ വൈകുന്നേരങ്ങളിൽ വൈദ്യുതി മുടങ്ങുന്നതും കൂടി. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോൾ ഫ്യൂസ് ഉരുകി വൈദ്യുതി നിലയ്ക്കുന്നതാണ് കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

Previous Post Next Post