തിരുവനന്തപുരം :- അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ഇത്തവണ. ഈ വർഷം ഇതുവരെ ലഭിച്ചത് 16.8 മില്ലി മീറ്റർ മഴമാത്രം.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള ജില്ലകളിലും അഞ്ചു വർഷത്തെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇത്തവണ ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മഴമാപിനിയിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല.