മംഗളുരുവിൽ നിന്നുള്ള തെരഞ്ഞെടുപ്പ് സ്പെഷ്യൽ ട്രെയിൻ വൈകിയത് 7 മണിക്കൂർ


കണ്ണൂർ :- ദക്ഷിണ കന്നഡ മേഖലയിലുള്ള മലയാളികൾക്കുൾപ്പെടെ വോട്ട് ചെയ്യുന്നതിന് നാട്ടിലെത്താൻ ഓടിച്ച തിരഞ്ഞെടുപ്പ് സ്പെഷ്യൽ തീവണ്ടി 7 മണിക്കൂർ വൈകി. മംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷ്യൽ വണ്ടി (06053) യാണ് പുറപ്പെടാൻ  വൈകിയത്. വെള്ളിയാഴ്ച രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തേണ്ട വണ്ടി എത്തിയത് ഉച്ചയ്ക്ക് രണ്ടിന്. പ്രത്യേക വണ്ടിക്ക് റേക്ക് ( കോച്ച്) കിട്ടാൻ വൈകി. വ്യാഴാഴ്ച രാത്രി ഏഴിന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട വണ്ടി വെള്ളിയാഴ്ച പുലർച്ചെ 2.15- നാണ് പുറപ്പെട്ടത്. കോഴിക്കോട്ടെത്തുമ്പോൾ വൈകിയോട്ടം എഴുമണിക്കൂറിലധിമായി. എറണാകുളത്ത് ഉച്ചയ്ക്ക് 12.50-ണ് എത്തിയത് (എത്തേണ്ടത് രാവിലെ 6.10). 

ഒരൊറ്റ സീറ്റുപോലും ഇതിൽ ഒഴിവുണ്ടായിരുന്നില്ല. എന്നാൽ ബെംഗളൂരുവിലെ മലയാളി പ്രൊഫഷണൽസ് മിക്കവരും ഇക്കുറി കൃത്യമായി എത്തി വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ദിവസം ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിയ രണ്ടു വണ്ടികളും നിറയെ ആളുണ്ടായിരുന്നു. മൂവായിരത്തിലധികം പേർ ടിക്കറ്റ് റിസർവ് ചെയ്ത് എത്തി. വോട്ട് ദിവസം ഇത്തരമൊരു വണ്ടി ആദ്യമായിട്ടാണെന്ന് സോഫ്റ്റ്‌വെയർ എൻജിനീയറും നീലേശ്വരം സ്വദേശിയുമായ ആർ.മനു പറഞ്ഞു. രണ്ട് വണ്ടികളാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഓടിച്ചത്.

Previous Post Next Post