ദുബൈ :- ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി ഭാഗീകമായി പുനഃസ്ഥാപിച്ചതിനെ തുടർന്ന് യുഎഇയിൽ ഇന്ത്യൻ ഉള്ളി ലഭ്യമായി തുടങ്ങിയെങ്കിലും കീശ കീറുന്ന വിലയാണ് സൂപ്പർ മാർക്കറ്റുകളിൽ. നിലവിൽ 9 ദിർഹത്തോളമാണ് (205 രൂപ) ദുബായിൽ ഉള്ളിയുടെ വില.
പെരുന്നാളും വിഷുവും ആഘോഷിക്കുന്ന മലയാളികൾ ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഉള്ളി വൻ വിലകൊടുത്തു വാങ്ങിക്കുകയാണ്. എന്നാൽ അടുത്തിടെ നാട്ടിൽ നിന്നും വരുന്നവർ കൂടെ ഉള്ളിയും കൊണ്ടുവരുന്നതായി ചിലർ പറയുന്നു.