കൊളച്ചേരി :- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ ഏപ്രിൽ മെയ് മാസങ്ങളിലെ ഞായറാഴ്ചകളിൽ നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പള്ളിപ്പറമ്പ്മുക്ക് ഉദയജ്യോതി ഓഫീസ് കെട്ടിടത്തിൽ വച്ച് 'വേനൽ കൂടാരം' ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 6 ന് ഉദ്ഘാടനവും രജിസ്ട്രേഷനും നടക്കും. ഏപ്രിൽ 7,21,28 തീയ്യതികളിലും മെയ് 5,12,19 തീയ്യതികളിലും വിവിധ ക്ലാസുകൾ, കളികൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
ക്യാമ്പിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രം പ്രവേശനം.
രജിസ്ട്രേഷന് 9946554161, 9544040510 നമ്പറുകളിൽ ബന്ധപ്പെടുക.