കോഴിക്കോട് :- സംസ്ഥാനത്ത് പോളിങ്ങിനിടെ ബൂത്ത് ഏജന്റ് ഉൾപ്പെടെ പത്തുപേർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട്ടും പാലക്കാട്ടും മൂ ന്നുപേർവീതവും തൃശ്ശൂർ, ആല പ്പുഴ, മലപ്പുറം, ഇടുക്കി ജില്ലക ളിൽ ഓരോരുത്തരുമാണ് മരിച്ചത്.
കോഴിക്കോട് കുറ്റിച്ചിറ ജി.വി. എച്ച്.എസ്.എസിലെ എൽ.ഡി.എഫ്. ബൂത്ത് ഏജന്റ് അനീസ് അഹമ്മദ് (66), നാദാപുരം വളയം ചെറുമോത്ത് കുന്നുമ്മൽ മാമി (65), തൊട്ടിൽപ്പാലം നാഗംപാറ ബൂത്തിലെത്തിയ കല്ലുമ്പുറത്ത് ബിമേഷ് (42) എന്നിവരാണ് കോഴിക്കോട്ട് മരിച്ചവർ.
ചിറ്റൂർ വിളയോടി പുതുശ്ശേരി കൂമ്പൊറ്റ വീട്ടിൽ കണ്ടൻ (73), തേങ്കുറുശ്ശി വടക്കേത്തറയിൽ എസ്. ശബരി (32), ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോടൻകാട്ടിൽ ചന്ദ്രൻ (68) എന്നിവരാണ് പാലക്കാട്ട് മരിച്ചത്. തൃശ്ശൂർ പേരാമംഗലം പുത്തൻവീ ട്ടിൽ നാരായണൻ (77), അമ്പലപ്പുഴയിൽ പി.സോമരാജൻ (76), പൊന്നാനി മണ്ഡലത്തിൽ ആലിക്കാനകത്ത് സിദ്ധീഖ് (63), ഇടുക്കി മറയൂരിൽ വള്ളി (45) എന്നിവരാണ് മരിച്ച മറ്റുള്ളവർ.