തളിപ്പറമ്പ് മണ്ഡലത്തിൽ കെ സുധാകരൻ പര്യടനം നടത്തി

 



തളിപ്പറമ്പ്:-തളിപ്പറമ്പ് നിയോജക മണ്ഡലത്തിനെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പര്യടനം.കുപ്പം ഏഴോം റോഡ് ജംഗ്ഷനില്‍ നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം സമസ്ത മേഖലയിലും പിറകോട്ട് പോയെന്നും മാധ്യമങ്ങളെ വില കൊടുത്ത് വാങ്ങി കൊണ്ടുള്ള പ്രചാരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളും ഹനിക്കുകയാണ് മോദി സര്‍ക്കാര്‍.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.സുപ്രധാന നിയമങ്ങള്‍ പാസ്സാക്കുമ്പോള്‍ പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റിന് പുറത്ത് നിര്‍ത്തിയാണ് നിയമം പാസ്സാക്കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഇല്ലാതായി. നരേന്ദ്ര മോദിയുടെ ഇച്ഛ നടപ്പിലാക്കാനുള്ള ഏജന്‍സിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി.തിരഞ്ഞെടുപ്പ് ഏകപക്ഷിയമായി നടത്തുവാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ബിജെപിയുടെ ജയം ഉറപ്പിക്കാനാണ് മോദിയുടെ ശ്രമം.ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ട വാജ്‌പേയിയുടെ അതേ അവസ്ഥയാവും നരേന്ദ്ര മോദിക്കെന്നും അദ്ദേഹം പറഞ്ഞു.

ചിതപ്പിലെ പൊയ്യില്‍,വായാട് കവല,തേറണ്ടി,എടക്കോ,പെരുമ്പടവ്, എരുവാട്ടി.തടിക്കടവ്,വായാട്ടുപറമ്പ്,ചപ്പാരപ്പടവ്,പടപ്പേങ്ങാട്,പന്നിയൂര്‍ മദീന പള്ളി,പൂവ്വം,ചെറിയൂര്‍ മരുതിയോട്,ചെനയന്നൂര്‍,പൂമംഗലം,കൂനം,പൊക്കുണ്ട്,മുയ്യം,പൂക്കോത്ത് തെരു, തൃച്ചംബരം,പൂന്നക്കുളങ്ങര,പാളിയത്ത് വളപ്പ് ,പാന്തോട്ടം,പുളിമ്പറമ്പ്,കപ്പാലം,കാര്യാമ്പലം ,അള്ളാം കുളം വഴി ബദരിയ്യ നഗറിൽ പര്യടനം അവസാനിച്ചു.സമാപന യോഗം ബദരിയ നഗറിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ .ജെബി മേത്തർ , പി ഇബ്രാഹീം മാസ്റ്റർ ,സി എ അജീർ ,മുഹമ്മദ് ബ്ലാത്തൂർ , ,രജനി രാമനാഥ് , വി പി അബ്ദുൽ റഷീദ് ,മുഹമ്മദ് അള്ളാം കുളം , സി കെ സുബൈർ ,ശ്രീജ മഠത്തിൽ , മനോജ് കൂവേരി ,വിജിൽ മോഹനൻ ,രാഹുൽ വെച്ചിയോട്ട് ,ടി ജനാർദ്ദനൻ ,പി കെ സരസ്വതി ,അമൽ കുറ്റിയാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു

Previous Post Next Post