കണ്ണാടിപറമ്പ് :-പുല്ലൂപ്പി മാപ്പിള എൽ. പി. സ്കൂളിൽ പോളിംഗ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര തന്നെ തുടകുരയാണ്. ബൂത്ത് നമ്പർ 73.74ലും സമയം 7.17 ആയിട്ടും ഇതേ നില തുടരുകയാണ്.കുറച്ചു സമയം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പോളിംഗ് നിലച്ചെങ്കിലും ഇപ്പോൾ പോളിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ആറു മണിയോടെ ക്യുവിൽ ഉണ്ടായിരുന്ന വോട്ടർമാർ പോളിംഗിനായി കാത്തുനിൽക്കുകയാണ്. നിലവിൽ പരിസരത്ത് ആരും നിൽക്കരുതെന്ന പോലീസ് നിർദേശത്തെ ചൊല്ലി വാഗ്വാദമുണ്ടായി. പരിസരം വിട്ടു പോകാതെ യുവാക്കൾ തങ്ങി നിൽക്കുന്ന അവസ്ഥയാണുള്ളത്